Advertisement

തകർത്തത് 254 പള്ളികളും 132 ക്ഷേത്രങ്ങളും, മരിച്ചത് 175 പേർ, അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ; മണിപ്പൂർ കലാപത്തിൻ്റെ പൊലീസ് റിപ്പോർട്ട്

September 15, 2023
Google News 1 minute Read
manipur violence curches temples police report

മണിപ്പൂർ വംശീയ കലാപത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പൊലീസ് റിപ്പോർട്ട്. കലാപത്തിൽ തകർന്നത് 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. 175 പേർക്ക് ജീവൻ നഷ്ടമായി. ഇനിയും അവകാശികളെത്താത്ത 96 മൃതദേഹങ്ങൾ വിവിധ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ഐകെ മുയ്‌വ പറഞ്ഞു. മെയ് മൂന്നിനാണ് മണിപ്പൂരിൽ മെയ്തി – കുക്കി ഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്.

ആകെ 386 ആരാധനാലയങ്ങളും 4,786 വീടുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. 5,172 തീവെപ്പ് കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്. കലാപത്തിൽ ആകെ 9,332 കേസുകൾ രജിസ്റ്റർ ചെയ്തു. 325 പേർ അറസ്റ്റിലായി. 5,668 ആയുധങ്ങൾ സംസ്ഥാന ആയുധപ്പുരയിൽ നിന്ന് കൊള്ളയടിക്കട്ടു. ഇതിൽ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. ഇതോടൊപ്പം കലാപകാരികളിൽ നിന്ന് 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച 360 ബങ്കറുകൾ സുരക്ഷാ സേന നശിപ്പിച്ചു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Story Highlights: manipur violence curches temples police report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here