Advertisement

“എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും”; മിസ് യൂണിവേഴ്സ് മത്സരാർത്ഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി

September 15, 2023
Google News 2 minutes Read

1952 ന് മുതലുള്ള മിസ് യൂണിവേഴ്‌സ് ചരിത്രത്തിൽ ഇതാദ്യമായി, മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. 2023 സെപ്റ്റംബർ 12 മുതൽ, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരത്തിൽ യോഗ്യത നേടാനും മത്സരിക്കാനും അവസരമുണ്ട്. (Miss Universe removes age limit for contestants)

ചൊവ്വാഴ്ച സ്പ്രിംഗ് 2024 ന്യൂയോർക്ക് ഫാഷൻ വീക്കിൽ ടാനി ഫ്ലെച്ചറുടെ ബ്യൂട്ടി പേജന്റ് ഷോയ്ക്കിടെയാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 28 വയസ്സായി നിശ്ചയിച്ചിരുന്ന പ്രായപരിധിയിൽ ഇനി മത്സരാർത്ഥികൾക്ക് ബാധകമല്ല. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

“മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ മിസ് യൂണിവേഴ്‌സുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ഉടനീളം എല്ലാ പ്രായപരിധികളും ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ മാറ്റം ആഗോളതലത്തിലുള്ള എല്ലാ മത്സരങ്ങൾക്കും ബാധകമായിരിക്കും. ”ലോകത്തിലെ പ്രായപൂർത്തിയായ ഓരോ സ്ത്രീക്കും മിസ് യൂണിവേഴ്‌സ് ആകാൻ മത്സരിക്കാൻ അർഹതയുണ്ടെന്നും അതിൽ പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ഒരു സ്ത്രീക്ക് മത്സരിക്കാനും മഹത്വം കൈവരിക്കാനുമുള്ള കഴിവിന് പ്രായം ഒരു തടസ്സമല്ല.” എന്ന് ഫാഷൻ ഇവന്റിൽ സംസാരിച്ച മിസ് യൂണിവേഴ്സ് 2022 ആർ ബോണി ഗബ്രിയേൽ പറഞ്ഞു. മിസ്സ് യൂണിവേഴ്‌സ് എല്ലാവരേയും ഉൾക്കൊള്ളാനും അവർ രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമിന് അനുസൃതമായി ജീവിക്കാനുമുള്ള വഴികൾ തുറക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

2022ലെ മിസ്സ് യൂണിവേഴ്‌സ് കിരീടം നേടുമ്പോൾ ഗബ്രിയേലിന് 28 വയസ്സായിരുന്നു. ന്യൂ ഓർലിയാൻസിൽ നടന്ന മത്സരത്തിൽ നടന്ന ചോദ്യോത്തര റൗണ്ടിനിടെ, സംഘടനയുടെ നിയമങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുമെന്ന് ചോദിച്ചപ്പോൾ, അവസരം ലഭിച്ചാൽ പ്രായപരിധി ഉയർത്തുമെന്ന് അവർ പറഞ്ഞിരുന്നു.

Story Highlights: Miss Universe removes age limit for contestants

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here