ഫ്‌ളോറിഡയില്‍ 90 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി ലയണല്‍ മെസ്സി

പത്ത് മില്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല റൊക്കൂസോയും വാങ്ങിയത്.(Lionel Messi buys new mansion in South Florida worth $10.8M)
10,486 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വീട്. എട്ട് കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്. ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വീട്ടിലെത്താം.
1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്. വിശാലമായ അടുക്കള, ഹോം ജിം, സ്പാ എന്നിവയും വീടിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആഡംബര വീടിന്റെ ഒരു കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി റിയല്‍ റീഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം മെസ്സിയുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന അല്‍ഫോണ്‍സോ നെബോട്ട് ആര്‍മിസണുമായി ബന്ധപ്പെട്ട സ്ഥാപനമാണ് ഇടപാടിന് പിന്നില്‍. ഏകദേശം 70 ലക്ഷം രൂപയാണ് വീടിന്റെ പ്രതിവര്‍ഷ നികുതി.
കഴിഞ്ഞ ജൂലൈയിലാണ് മെസി ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നത്. 2022മെയിനും 2023നും ഇടയില്‍ 130 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോബ്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ മെസി രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു.
Story Highlights: Lionel Messi buys new mansion in South Florida worth $10.8M
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here