‘അടുത്തടുത്ത് രണ്ട് വേര്‍പാടുകള്‍’; ചിത്രം പങ്കിട്ട് മമ്മൂട്ടിയുടെ സഹോദരന്‍

മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ നോവാകുന്നത്. ഉമ്മ ഫാത്തിമയ്ക്കും സഹോദരി ആമിനയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഇബ്രാഹിം കുട്ടി പങ്കുവെച്ചത്. ‘അടുത്തടുത്ത് രണ്ട് വേര്‍പാടുകള്‍’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
കഴിഞ്ഞ ഏപ്രിലിലായിരുന്നു ഉമ്മ ഫാത്തിമയുടെ വിയോഗം. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണത്തെ. 93 വയസ്സായിരുന്നു. സെപ്റ്റംബറില്‍ സഹോദരി ആമിനയും വിടപറഞ്ഞു. 70-വയസ്സായിരുന്നു പ്രായം. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്.
ഇബ്രാഹിം കുട്ടി, സക്കരിയ എന്നീ രണ്ട് ഇളയ സഹോദരന്‍മാരും ആമിന, സൗദ, ഷഫീന എന്നീ സഹോദരിമാരുമാണ് മമ്മൂട്ടിക്കുള്ളത്.
Story Highlights: mammoottys brother ebrahim kuttys touching post about late mother and sister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here