Advertisement

അന്താരാഷ്ട്ര ക്രിക്കറ്റിൽ 350 വിക്കറ്റ് തികച്ച് മൊയിൻ അലി

September 16, 2023
Google News 2 minutes Read
England All-Rounder Moeen Ali Completes 350 Wickets In International Cricket

അന്താരാഷ്ട്ര ക്രിക്കറ്റിൽ 350 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലി. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി കൊണ്ടാണ് അലി നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച ലോർഡ്സിൽ നടന്ന നാലാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 100 റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ട് നാല് മത്സരങ്ങളുടെ പരമ്പര 3-1 ന് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനായി 278 മത്സരങ്ങളിൽ നിന്ന് 353 വിക്കറ്റുകളാണ് അലി ഇതുവരെ നേടിയിട്ടുള്ളത്. 132 ഏകദിനങ്ങളിൽ നിന്ന് 106 വിക്കറ്റും 68 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 204 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ടി20 യിൽ 43 വിക്കറ്റുകളാണ് താരം നേടിയത്. പരിമിത ഓവർ മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗർ 6/53 ആണ്. 10/112 ആണ് ടെസ്റ്റിലെ ബെസ്റ്റ് ബൗളിംഗ് സ്‌പെൽ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടിയിരുന്നു.

127 റൺസ് നേടിയ ദാവിദ് മലന്റെ ബാറ്റിംഗ് മികവിനൊപ്പം ജോസ് ബട്‍ലര്‍(36), ലിയാം ലിവിംഗ്സ്റ്റൺ(28), ജോ റൂട്ട്(29) എന്നിവരുടെ സംഭാവനകള്‍ കൂടിയാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലൻഡിനായി രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റും മാറ്റ് ഹെന്‍റി, ഡാരിൽ മിച്ചൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 38.2 ഓവറിൽ 211 റൺസിന് പുറത്തായി. ബാറ്റിംഗിലും രച്ചിന്‍ രവീന്ദ്ര 48 പന്തിൽ 61 റൺസുമായി തിളങ്ങിയെങ്കിലും ഹെന്‍റി നിക്കോളസ്(41) മാത്രമാണ് പൊരുതി നോക്കിയ മറ്റൊരു താരം.

നാല് വിക്കറ്റുമായി മൊയിൻ അലിയാണ് ന്യൂസിലൻഡിന് കാര്യങ്ങള്‍ പ്രയാസകരമാക്കിയത്. വിജയത്തോടെ ഇംഗ്ലണ്ട് 3-1ന് പരമ്പര സ്വന്തമാക്കി.

Story Highlights: Moeen Ali Completes 350 Wickets In International Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here