Advertisement

‘മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ആക്രമിച്ചു’; മല്ലു ട്രാവലര്‍ക്കെതിരായ പീഡനപരാതിയില്‍ പ്രതികരിച്ച് സൗദി യുവതി

September 16, 2023
2 minutes Read
Saudi women explaining what happened to her from vlogger Mallu traveller

വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ വിശദീകരണവുമായി സൗദി യുവതി. ഷക്കിര്‍ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു.(Saudi women explaining what happened to her from vlogger Mallu traveller)

യുവതിയുടെ വാക്കുകള്‍:

എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍ ഒരു ക്ലാരിറ്റി വരുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ എന്നെയും പങ്കാളി ജിയാനെയും ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് ഞങ്ങളെ ഷക്കിറിന്റെ മുറിയിലേക്ക് വിളിച്ചു. ജിയാന്‍ പുറത്തുനിന്നു, ഞാന്‍ മാത്രമാണ് അകത്തേക്ക് പോയത്. അവിടെ വച്ച് ഷാക്കിര്‍ എന്നോട് മോശമായി പെരുമാറി. എന്നെ ബെഡിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു. അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നു.

എന്തിനാണ് അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തൊടുന്നതെന്ന് ഞാന്‍ ചോദിച്ചു. താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങള്‍ ഉണ്ടെന്നുമായിരുന്നു അയാളുടെ മറുപടി. അവിടെ നിന്ന് പുറത്തുകടന്ന ഞാന്‍ ജിയാനെയും കൂട്ടി തിരികെ മുറിയിലേക്ക് പോകാമെന്നാവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് ജിയാനോട് ഞാന്‍ അപ്പോള്‍ പറഞ്ഞില്ല. ജിയാന്‍ ഷക്കിറുമായി പ്രശ്‌നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടായിരുന്നു അത്. തിരിച്ച് ഞങ്ങളുടെ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷമാണ് ജിയാനോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ ഡല്‍ഹിയിലെ സൗദി എംബസിയിലും മുംബൈയിലെ സൗദി കോണ്‍സുലേറ്റിലും വിവരമറിയിച്ചു. എറണാകുളത്ത് പൊലീസിലും പരാതി നല്‍കി.

Read Also: വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്

ഞാനൊരു നിയമബിരുദധാരിയാണ്. ഒരാളുടെ ശരീരത്തിലും അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുമതിയില്ല. അതിഥി ദേവോ ഭവ എന്നാണ് ഇന്ത്യക്കാര്‍ അതിഥികളെ കണക്കാക്കുന്നത്. ഇതാദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. കേരളത്തിലുള്ളവരോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായാല്‍ മടിച്ചുനില്‍ക്കരുത്, അത് തുറന്നുപറയാനും പൊലീസില്‍ പരാതി നല്‍കാനും തയ്യാറാകണം എന്നാണ്’. യുവതി പ്രതികരിച്ചു.

354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം യുവതിയുടെ പരാതി നൂറുശതമാനവും വ്യാജമെന്നായിരുന്നു മല്ലു ട്രാവലറുടെ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top