Advertisement

100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കി; വാക്കുപാലിച്ച് വിജയ് ദേവരകൊണ്ട

September 16, 2023
Google News 2 minutes Read

വാക്കുപാലിച്ച് വിജയ് ദേവരകൊണ്ട. ഖുഷി ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ചിത്രത്തിന്റെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നുമായി ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി വീതിച്ചു നൽകാമെന്ന് വിജയ് വാക്കുനൽകിയിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ച് പ്രേക്ഷകരുടെ കെെയടികൾ നേടുകയാണ് താരം.

താരത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് വിജയ് ദേവരകൊണ്ടയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു മുമ്പും ആരാധകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിരുന്നു. ആരാധകർക്കായി വിനോദയാത്രകൾ സംഘടിപ്പിച്ചും ദേവരകൊണ്ട വർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 100 ആരാധകരുടെ മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത നായികാവേഷത്തിൽ എത്തുന്ന ചിത്രം ഒരു റൊമാന്റിക് എന്റർടെയിനറാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Story Highlights: vijay devarakonda donates 1 lakh each to 100 families

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here