യൂജിന്‍ പെരേരയാണോ എല്‍ഡിഎഫിന്റെ കണ്‍വീനര്‍?; മന്ത്രിസ്ഥാനത്തിനായി സമീപിച്ചെന്ന ആരോപണം തള്ളി മന്ത്രി ആന്റണി രാജു

ഫാ. യൂജിന്‍ പെരേരയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി ആന്റണി രാജു. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് താന്‍ അദ്ദേഹത്തെ സമീപിച്ചെങ്കില്‍ അത് തെളിയിക്കട്ടെ. യൂജിന്‍ പെരേര എല്‍ഡിഎഫിന്റെ കണ്‍വീനറോ മുഖ്യമന്ത്രിയോ ആണോ എന്നും തന്നെ മന്ത്രിയാക്കുന്നത് അദ്ദേഹമാണോ എന്നും ആന്റണി രാജു ചോദിച്ചു. ട്വന്റിഫോറിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞ് സമൂഹത്തില്‍ എന്നെ ആക്ഷേപിക്കാന്‍ നോക്കണ്ട. അത്തരം ആളുകളുടെ ഔദാര്യത്തിലല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അവരുടെ ഔദാര്യവും വേണ്ട. അതൊക്കെ അവരുടെ പാരമ്പര്യമാണ്. സ്വന്തം പ്രയത്‌നത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തെ പോലുള്ളവര്‍ക്ക് നല്ലത്. എനിക്ക് രണ്ടര വര്‍ഷമാണ് മന്ത്രിസ്ഥാനം എന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നെ അത് അഞ്ചുവര്‍ഷമായി ആഗ്രഹിക്കേണ്ട കാര്യമില്ല’. ആന്റണി രാജു വ്യക്തമാക്കി..
മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായാണ് ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാന്‍ സമീപിച്ചു. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു.
Read Also:മന്ത്രി സ്ഥാനത്തിനായി ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടി; 5 വര്‍ഷം മന്ത്രിയാകാന്‍ ശുപാര്‍ശ തേടി; വെളിപ്പെടുത്തലുമായി ഫാ.യൂജിന്‍ പെരേര
താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം. ‘നില്ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണി രാജു. 5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്’. യൂജിന്‍ പെരേര വെളിപ്പെടുത്തി.
Story Highlights: Antony raju denied allegations of Fr yujin perera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here