Advertisement

തെരുവിൽ ഇംഗ്ലീഷ് സംസാരിക്കുന്ന യാചക; റീൽ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാർത്ഥി എത്തി

September 17, 2023
Google News 2 minutes Read

തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധിപേരുണ്ട്, അവരിൽ പലർക്കും പറയുവാൻ പല കഥകളുണ്ടാവും, എന്നാൽ, ജീവിത തിരക്കിൽപ്പെട്ട് പായുന്ന നമ്മിൽ പലരും അതൊന്നും ഗൗനിക്കാതെ, നടന്ന് അകലാറുണ്ട്. പെട്ടെന്നായിരിക്കും പലരുടെയും ജീവിതം മാറിമറിയുന്നത്. അത്തരമൊരു കഥയാണ് മെര്‍ലിന്‍ മുത്തശ്ശിയുടേത്. ചെന്നൈയിലുള്ള ഇന്‍ഫ്ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്.

മെർലിൻ എന്ന ഈ വൃദ്ധ ഒരു അധ്യാപികയായിന്നു. മ്യാൻമർ സ്വദേശിയായിരുന്ന ഇവർ ഇന്ത്യക്കാരനെ വിവാഹം ചെയ്താണ് ഇവിടെ എത്തുന്നത്. എന്നാൽ, ബന്ധുക്കളടക്കം എല്ലാവരും മരണപ്പെട്ടുവെന്ന് മെർലിൻ പറയുന്നു, അതിനാൽ, തന്റെ വിശപ്പുമാറ്റൻ ഭിക്ഷയാചിക്കുകയാണ്.

മെർലിന് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആഷിക്ക് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. താനുമായി ഒരുമിച്ച് ഇൻസ്റ്റാഗ്രാമിൽ ഇംഗ്ലീഷ് വീഡിയോകൾ നിർമ്മിക്കാനും നിർദ്ദേശിച്ചു. ഓരോ വീഡിയോയ്ക്കും ആഷിക് അവർക്ക് പണവും നൽകുമെന്ന ഡീലിലും എത്തി.
ഇനിയാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്, മുഹമ്മദ് ആഷിക് അപ്ലോഡ് ചെയ്ത ഈ റീല് കണ്ട് 2 ദിവസത്തിനുള്ളിൽ തന്നെ മെർലിൻ പണ്ട് ട്യൂഷൻ എടുത്തുകൊടുത്ത അവരുടെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥി അവരെ തേടി തെരുവിൽ എത്തുന്നു. പഴയ വിദ്യാർത്ഥികളെല്ലാം വീഡിയോ കോളിലൂടെ തങ്ങളുടെ അധ്യാപികയോട് സംസാരിക്കുന്നു, ഓർമ്മകൾ പങ്കുവയ്ക്കുന്നു,

തന്റെ പഴയ വിദ്യാർത്ഥിയെ കണ്ട സന്തോഷം, അധ്യാപികയെ ചേർത്ത് നിർത്താൻ സാധിച്ചതിന്റെ സംതൃപ്തി, ഇത് ഇവരുടെ മുഖത്തു കാണാം. തീർത്തും ഹൃദയ സ്പര്ശിയാണ് ഈ വീഡിയോ.
മെർലിനെ ഇവർ വൃദ്ധസദനത്തിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇനിയുള്ള തന്റെ അവസാന കാലം സമാധാനത്തോടെ കഴിയണമെന്നാണ് മെർലിൻ പറയുന്നത്.

Story Highlights: Beggar’s fluent English speaking skills go viral on the internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here