Advertisement

കലാലയം സാംസ്‌കാരിക വേദി സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് :പോസ്റ്റര്‍ പ്രകാശനം ചെയ്തു

September 17, 2023
3 minutes Read
Kalalayam Cultural fest Saudi East National Literary Festival: Poster released

കലാലയം സാംസ്‌കാരിക വേദിയുടെ 13മത് എഡിഷന്‍ സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് പോസ്റ്റര്‍ ഐ സി എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി സലീം പാലച്ചിറ പ്രകാശനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയില്‍ ധാര്‍മികത ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കലാസാംസ്‌കാരിക പരിപാടികള്‍ അതിനു വലിയ ഊര്‍ജം നല്‍കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ആര്‍എസ് സി, ഐ സി എഫ്, കെ എം സി സി, നവോദയ, ഒ ഐ സി സി, ദമ്മാം മീഡിയ ഫോറം, തുടങ്ങിയ വിവിധ രാഷ്ട്രീയ സാംസ്‌കാരിക കലാ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. (Kalalayam Cultural fest Saudi East National Literary Festival: Poster released)

റിയാദ് സിറ്റി, റിയാദ് നോര്‍ത്ത്, ദമ്മാം, ജുബൈല്‍, അല്‍ ഖോബാര്‍, അല്‍ ജൗഫ്, ഹായില്‍, അല്‍ ഖസീം, അല്‍ അഹ്‌സ എന്നീ 9 സോണുകളില്‍ നിന്നും ക്യാമ്പസുകളില്‍ നിന്നുമായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പതിമൂന്നാം എഡിഷന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കുമെന്നും ഇന്ത്യയില്‍ നിന്നുള്ള കലാസാംസ്‌കാരികമാധ്യമ രംഗത്തെ പ്രമുഖരും സൗദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കുമെന്നും സംഘടകര്‍ അറിയിച്ചു. ആര്‍എസ് സി ദമ്മാം സോണ്‍ ചെയര്‍മാന്‍ സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. നാഷണല്‍ കലാലയം കണ്‍വീനര്‍ മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി ആദ്യക്ഷ്യം വഹിച്ചു. അന്‍വര്‍ ഒളവട്ടൂര്‍ സ്വാഗതവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

30 വയസ്സ് വരെയുള്ള മലയാളിയായ ആര്‍ക്കും http://register.rscsaudieast.com എന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. 5 മുതല്‍ +2 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിഭാഗത്തില്‍ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Story Highlights: Kalalayam Cultural fest Saudi East National Literary Festival: Poster released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top