Advertisement

കുട്ടനാട്ടിലെ സിപിഐഎമ്മില്‍ കൂട്ടരാജിയില്ല, രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരന്‍; ജില്ലാ സെക്രട്ടറി ആര്‍.നാസര്‍

September 17, 2023
Google News 2 minutes Read

കുട്ടനാട്ടിൽ സിപിഐഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്ത്. വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരിപഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജേന്ദ്രകുമാര്‍ എസി സെക്രട്ടറിയായിരിക്കെ, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനായി നാടകം നടത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുകയും, കമ്മിറ്റിയില്‍ പങ്കെടുക്കാതെയും ലെവി കൊടുക്കാതെയും നില്‍ക്കുന്നയാളാണെന്നും നാസര്‍ ആരോപിച്ചു. അന്തസുണ്ടെങ്കിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കുട്ടനാട്ടിൽ സിപിഐഎം ജനകീയ പ്രതിഷേധ സമരത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

സിപിഐഎമ്മില്‍ നിന്ന് നുറുകണക്കിന് പേർ രാജിവച്ചെന്ന് പറയുന്നത് കള്ളമാണ്, പാർട്ടി വിട്ടെന്ന് പറയുന്നവർ ഈ പാർട്ടിയിലുണ്ടായിരുന്നവരല്ല. പാർട്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേരെ പുറത്താക്കി. ബാക്കിയുള്ളവർ നേരത്തെ പോയവരാണ്. ഒഴിവാക്കപ്പെട്ടവരാണ് പോയത്. അവർ അപ്പീൽ നൽകിയത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അത് അംഗീകരിക്കാതെ പോയി.

ലൈഫ് പദ്ധതിയിൽ തട്ടിപ്പു നടത്തിയതിനാണ് തലവടിയിൽ ഒരു നേതാവിനെ പുറത്താക്കിയത്. ഒരേക്കർ സ്ഥലം ഉള്ളത് മറച്ച് വച്ച് വ്യാജരേഖ ചമച്ച് ലൈഫിൽ അപേക്ഷ നൽകി. പാർട്ടിക്ക് നിരക്കാത്ത സമീപനം ചിലർ സ്വീകരിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

Story Highlights: R Nazar against those who quit and joined CPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here