കരുവന്നൂര്‍ തട്ടിപ്പ്; തൃശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന. സിപിഐഎം നേതാവ് എം കെ കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാര്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പി സതീഷ്‌കുമാറിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിരിക്കെയാണ് റെയ്ഡ്.
തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടക്കുന്നത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
തൃശൂര്‍, അയ്യന്തോള്‍ ബാങ്കുകള്‍ക്ക് പുറമേ നാലിടത്താണ് റെയ്ഡ് നടക്കുന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധനയുണ്ട്. സതീഷ് കുമാറിന്റെ പേരില്‍ ഇരുപതിലേറെ അക്കൗണ്ടുള്ളതായി കണ്ടെത്തി. ഇയാളുടെ ബിനാമികളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.
Story Highlights: ED raids in 9 centers including Thrissur and Ernakulam Karuvannur Scam case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here