Advertisement

മെറ്റയും ഗൂഗിളും ഹാജരാകണം ; ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ ടെക്ക് ഭീമന്മാർക്ക് ഇ ഡി നോട്ടീസ്

3 hours ago
Google News 2 minutes Read
meta and google

ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുകളിലെ അന്വേഷണത്തിന് ഹാജരാകാൻ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസയച്ച് ഇ ഡി ( എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് അറിയിയിച്ചിരിക്കുന്നത്.നിരവധി ഇൻഫ്ലുവെൻസർമാർ , സെലിബ്രിറ്റികളും നിയമവിരുദ്ധമായി ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കെ കൂടുതൽ വിവരശേഖരണത്തിനാണ് ടെക്ക് ഭീമന്മാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ ,ഹവാല ഇടപാടുകൾ തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നേരിടുന്ന വാതുവയ്പ്പ് ആപ്പുകളുടെ പ്രചാരണത്തിന് മെറ്റയും ഗൂഗിളും വഴിയൊരുക്കുന്നു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.ഇവർ ബെറ്റിങ് ആപ്പുകൾക്കായി പരസ്യങ്ങൾ നൽകുന്നതായും ,അവരുടെ വെബ്‌സൈറ്റ് ലിങ്കുകൾ തങ്ങളുടെ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായും ഇ ഡി ചൂണ്ടിക്കാട്ടി.

Read Also: ഐ ഫോൺ കയറ്റുമതിയിൽ കുതിച്ചുയർന്ന് ഇന്ത്യ

കഴിഞ്ഞ കുറച്ച് കാലങ്ങളായി ബെറ്റിങ് ആപ്പുകളെയും ,കള്ളപ്പണ ഇടപാടുകളെയും കുറിച്ച് ഇ ഡി അന്വേഷിച്ചുവരികയാണ്.ഇതുവഴി കോടിക്കണക്കിന് രൂപ അനധികൃതമായി എത്തുന്നുണ്ടെന്നും കണ്ടെത്തുന്നത് ഒഴിവാക്കാനായി ഹവാല ചാനലുകളിലേക്ക് വഴിത്തിരിച്ച് വിടുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് സിനിമാരംഗത്തുള്ളവർ ,ടെലിവിഷൻ അവതാരകർ ,സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ ഉൾപ്പടെ 29 പേർക്കെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

Story Highlights :ED sends notices to Google, Meta in betting app cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here