പീഡനപരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം; പരാതിക്കാരിക്കും മാധ്യമങ്ങള്‍ക്കും നേരെ അധിക്ഷേപം

പീഡന പരാതി നല്‍കിയ യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് വഴി ഷിയാസിന്റെ പ്രതികരണം. മാധ്യമങ്ങള്‍ക്കെതിരെയും മോശമായി പ്രതികരിച്ച ഷിയാസ് താന്‍ ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ ശേഷം മറുപടി നല്‍കുമെന്നും പറഞ്ഞു.(Shiyas Kareem respond in sexual allegation)
ഷിയാസിനെതിരായ പീഡന പരാതിയില്‍ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകള്‍ ശേഖരിക്കും.
Read Also: പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും; അലൻസിയറിനെതിരെ ഉമ തൊമസ്
കൂടാതെ യുവതിയില്‍ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരം ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷിയാസ് പങ്കുവച്ചിട്ടുണ്ട്.
Story Highlights: Shiyas Kareem respond in sexual allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here