Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

September 19, 2023
2 minutes Read
AC Moideen- Karuvannur bank scam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

രണ്ടാം തവണയാണ് കേസില്‍ ഇഡി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നേരത്തെ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോര്‍ കെഎ രംഗത്തെത്തിയിരുന്നു. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന്‍ മൂന്നു കോടി രൂപ വാങ്ങി നല്‍കി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണെന്നും ജിഷോര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇഡി എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടന്നു. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാര്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

Story Highlights: AC Moideen will not appear before the ED today in Karuvannur bank fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top