അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചു; ലഷ്കർ കമാൻഡർ ഉസൈർ ഖാനെ വധിച്ച് സൈന്യം

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്. എങ്കിലും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ജില്ലയിലെ കൊക്കർനാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ഏഴു ദിവസം നീണ്ട ഏറ്റുമുട്ടലാണ് ഇതോടെ അവസാനിച്ചത്. ലഷ്കർ കമാൻഡർ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായി കശ്മീർ എഡിജിപി വിജയ് കുമാർ സ്ഥിരീകരിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തെരച്ചിൽ തുടരുകയാണ്.
കൊക്കർനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ ടിആർഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.
Story Highlights: Lashkar commander Uzair Khan killed in Anantnag encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here