Advertisement

വനിതാ സംവരണ ബിൽ കോൺഗ്രസിന്റേതാണ്; അവകാശവാദവുമായി സോണിയ ഗാന്ധി

September 19, 2023
Google News 2 minutes Read
women-s-reservation-bill-sonia-gandhi-says-it-is-ours

കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയ വനിതാ സംവരണ ബില്‍ തങ്ങളുടേതെന്ന അവകാശവാദവുമായി കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ കോൺഗ്രസിന്റേതാണ്. പാർലമെന്‍റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് സോണിയഗാന്ധിയുടെ പ്രതികരണം ഉണ്ടായത്.(sonia gandhi on womens reservation bill)

ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാസംവരണ ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും.

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ലോക്സഭയിലേക്ക്. ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകി.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകിയതിനെ കോൺഗ്രസ് സ്വാഗതം ചെയ്തു. ദീർഘകാലമായി കോൺഗ്രസ് ഉന്നയിച്ചു കൊണ്ടിരുന്ന ആവശ്യമായിരുന്നു വനിതാ സംവരണ ബില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യൽമീഡിയയിൽ കുറിച്ചു.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യൻ പാർലമെന്റിന്റെ 75 വർഷത്തെ യാത്രയെക്കുറിച്ചുള്ള ചർച്ചയോടെയാണ് അഞ്ച് ദിവസത്തെ സമ്മേളനം ആരംഭിച്ചത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞിരുന്നു.

Story Highlights: sonia gandhi on womens reservation bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here