ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം ബോധപൂർവം, നിപ പ്രതിരോധ പ്രവർത്തനത്തെ തളർത്താനുള്ള ഗൂഢനീക്കം: വീണാ ജോർജ്

ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് മന്ത്രി വീണാ ജോർജ്. പ്രചാരണത്തിന് പിന്നിൽ ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് മന്ത്രി പറയുന്നു. സംസ്ഥാനത്ത് നിപ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും മന്ത്രി വീണാ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. (Veena George on cabinet reshuffle rumours)
മന്ത്രിയെ മാറ്റിയേക്കുമെന്ന വാർത്ത പുറത്തുവന്നപ്പോൾ നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ അപ്പോൾ ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പ്രചാരണത്തെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം ഇങ്ങനെ. നമ്മൾ ഒരു യുദ്ധമുഖത്താണ് ഇപ്പോൾ നിൽക്കുന്നത്. ഒപ്പം നിൽക്കുന്ന ഒരുപാട് ആരോഗ്യപ്രവർത്തകരും കോഴിക്കോട്ടെ ജനങ്ങളുമുണ്ട്. ഈ സിസ്റ്റത്തെ തളർത്തുന്നതിനായാണ് ബോധപൂർവമായി ഇങ്ങനെയൊരു പ്രചാരണം നടന്നത്. അശ്വത്ഥാമാവ് മരിച്ചു, അശ്വത്ഥാമാവ് എന്ന ആന എന്ന രീതി പറയുന്ന ഒരു രീതി ഈ പ്രചാരണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
നിപ സംശയിച്ച് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ കോഴിക്കോട് ജില്ലയിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നിരീക്ഷണത്തിന് തീരുമാനമെടുക്കാനും മൃതദേഹം വിട്ടുനിൽക്കാതെ പരിശോധനയും രോഗസ്ഥിരീകരണവും നടത്താൻ സാധിച്ചതും നിപ പ്രതിരോധത്തിന് സഹായിച്ചതായി ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights: Veena George on cabinet reshuffle rumours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here