ആദിവാസി വയോധികനെ ചെരുപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ്; വിഡിയോ പുറത്തായതിനു പിന്നാലെ വിവാദം

57കാരനായ ആദിവാസി വയോധികനെ ചെരുപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ്. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഇതിൻ്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവം വിവാദമായി. ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒരു ബൈക്ക് ആക്സിഡൻ്റിൽ ഒരാൾ മരണപ്പെട്ടതിനു പിന്നാലെയാണ് വിവാദ സംഭവം ആരംഭിച്ചത്. അപകടത്തിൽ ഭോമ സിംഗ് എന്ന 60കാരൻ മരണപ്പെട്ടു. ഓടിക്കൂടിയ ആളുകൾ വാഹനം ഓടിച്ചിരുന്ന ബാർനു സിംഗിനെ ചോദ്യം ചെയ്യാൻ തുടങ്ങി. അപകടത്തിൻ്റെ ഞെട്ടലിലായിരുന്ന ബാർനുവിന് ഒന്നും സംസാരിക്കാനായില്ല. ഇതിൽ പ്രകോപിതരായ രണ്ട് പേർ ഇയാളെ മർദ്ദിക്കുകയായിരുന്നു. ജയ്ഗണേഷ് ദീക്ഷിത്, ജിതേന്ദ്ര ഖുശ്വാഹ എന്നിവരാണ് ബാർനുവിനെ ചെരിപ്പുകൊണ്ട് മർദിച്ചത്. ഇവരിൽ ജയ്ഗണേഷ് പ്രാദേശിക ബിജെപി നേതാവാണ്. മർദനത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
शिवराज सिंह चौहान जी आप यह वीभत्स वीडियो देखकर अनदेखा नहीं कर सकते। अनूपपुर जिले में एक आदिवासी व्यक्ति के शव के बगल में भारतीय जनता पार्टी का नेता दूसरे आदिवासी व्यक्ति को चप्पल से पीट रहा है। मध्य प्रदेश में भारतीय जनता पार्टी, आदिवासी अत्याचार पार्टी बनती जा रही है।
— Kamal Nath (@OfficeOfKNath) September 20, 2023
आखिर आप… pic.twitter.com/tb9PENDuNr
സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ് ആവശ്യപ്പെട്ടു. ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ തടയാനാവുന്നില്ലെങ്കിൽ സ്ഥാനമൊഴിയൂ. കാല് കഴുകുക എന്ന കപടത ഈ ക്രൂരതയ്ക്ക് പരിഹാരമാവില്ല. ആദിവാസികളെ ആക്രമിക്കുന്നതിന് നിങ്ങൾ ബിജെപി പ്രവർത്തകർക്ക് ലൈസൻസ് നൽകിയിരിക്കുകയാണോ? ആദിവാസികൾക്കെതിരെ എപ്പോൾ അതിക്രമം നടന്നാലും അത് ഒന്നുകിൽ ബിജെപി നേതാവോ അല്ലെങ്കിൽ പാർട്ടി ബന്ധമുള്ള മറ്റാരെങ്കിലുമോ ആവുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
മർദനമേറ്റ ബാർനു ചികിത്സയിലാണ്. വിഡിയോ ദൃശ്യങ്ങൾ പ്രകാരം ഇയാളെ മർദിച്ച രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
Story Highlights: BJP Assaulting Tribal Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here