Advertisement

ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചു, പരാതിയുമായി സിപിഐഎം നേതാവ്; ഇ ഡി ഓഫീസിലെത്തി പൊലീസ്

September 20, 2023
2 minutes Read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി-പൊലീസ് ഏറ്റുമുട്ടൽ തുടരുന്നു. സിപിഐഎം നേതാവിനെ മർദിച്ചെന്ന് പരാതി. ഇ ഡി ഓഫീസിലെത്തി പൊലീസ്. ഇ ഡി ചോദ്യം ചെയ്യലിനിടെ മർദിച്ചെന്നാണ് പരാതി.(Kerala Police Against Enforcement Directorate)

പരാതി നൽകിയത് സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷൻ. അന്വേഷണത്തിന് എത്തിയത് സെൻട്രൽ സിഐയാണ്. കൂടുതൽ തെളിവ് ശേഖരിക്കാൻ പൊലീസ് നീക്കം. എഫ്ഐആറിന്റെ കാര്യത്തിൽ തീരുമാനം ഉടൻ.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വെളിപ്പെടുത്തലുമായി ഇഡി റെയ്ഡ് നടത്തിയ ആധാരം എഴുത്തുകാരൻ ജോഫി കൊള്ളന്നൂർ രംഗത്തെത്തി. സതീശനെ വർഷങ്ങളായി പരിചയമുണ്ടെന്ന് ജോഫി പറയുന്നു. സതീശനുമായി ഇടപാട് തുടങ്ങിയിട്ട് ഒരു കൊല്ലം. 9 ആധാരങ്ങളാണ് സതീശനും ഇടനിലക്കാരനും വേണ്ടി നടത്തിക്കൊടുത്തത്.

Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

മുക്കാൽ കോടിയുടെ ഇടപാടായിരുന്നു അതെന്നും ജോഫി വിശദമാക്കി. സതീശൻ, ഭാര്യ, സഹോദരൻ, മധുസൂദനൻ എന്നിവർക്ക് വേണ്ടിയാണ് ആധാരങ്ങൾ ചെയ്തത്. സതീശൻ്റെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ജോഫി കൊള്ളന്നൂർ വ്യക്തമാക്കുന്നു.

Story Highlights: Kerala Police Against Enforcement Directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top