Advertisement

ഇനി മിനിറ്റുകൾ മാത്രം, ഓണം ബമ്പർ 25 കോടി ആര്‍ക്കായിരിക്കും?; വിറ്റുപോയത് 75,76,096 ടിക്കറ്റുകൾ

September 20, 2023
Google News 1 minute Read

25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ഭാഗ്യക്കുറിയിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് വിൽപ്പനയാണ്. ആകെ വിറ്റുപോയത് 75,76,096 ടിക്കറ്റുകളാണ്. ഏറ്റവും കൂടതൽ ടിക്കറ്റുകൾ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്.

Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബമ്പർ നറുക്കെടുക്കുന്നത്. ജൂലൈ 27 ന് ആരംഭിച്ച ഓണം ബമ്പർ നറുക്കെടുപ്പിന്‍റെ സമയം വരെ വാങ്ങാന്‍ സാധിക്കും. ഇതിനോടകം ടിക്കറ്റ് വില്‍പനയില്‍ റെക്കോഡിട്ട് വിൽപ്പനയാണ് നടന്നത്.

500 രൂപയാണ് ടിക്കറ്റിന്റെ വില. നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. ഓണം ബമ്പർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകളായിരുന്നു. 10 കോടിയുടെ മണ്‍സൂണ്‍ ബമ്പർ അടിച്ചത് ഹരിത കര്‍മ സേനാംഗങ്ങളായ 11 സ്ത്രീകള്‍ക്കാണ്.

Story Highlights: onam bumper 2023 Record sales

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here