Advertisement

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ എസ്ബിഐ ചോക്ലേറ്റുമായി വീട്ടിലെത്തും

September 20, 2023
Google News 1 minute Read
SBI will give chocolates to loan defaulters

വായ്പാ തിരിച്ചടവ് ഉറപ്പാക്കാന്‍ രസകരമായ പദ്ധതിയുമായി എസ്ബിഐ. വായ്പ എടുത്ത ആളുകളുടെ വീട്ടില്‍ എസ്ബിഐ എത്തുക ഒരു ബോക്‌സ് ചോക്ലേറ്റുമായാണെത്തുക. കടം വാങ്ങുന്നവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം. അവരെ അറിയിക്കാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു. പലിശനിരക്ക് ഉയരുമ്പേള്‍ മറുവശത്ത് വയ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.

ഇപ്പോള്‍ ഈ നീക്കം പ്രാഥമിക ഘട്ടത്തിലാണെന്നും പദ്ധതി വിജയിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി വ്യക്തമാക്കി. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം. വായ്പ തിരിച്ചടവിനെ കുറിച്ച് ബാങ്കുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് മിക്ക ആളുകളും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വായ്പത്താരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനുള്ള പുതിയ മാര്‍ഗം ഉടനെ നടപ്പാക്കാനും എസ്ബിഐ ആലോചിക്കുന്നുണ്ട്.

Story Highlights: SBI will give chocolates to loan defaulters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here