Advertisement

തൃത്താല മോഷണ പരമ്പരയിലെ പ്രതി ഒടുവിൽ പൊലീസിന്റെ വലയിൽ

September 21, 2023
Google News 1 minute Read

തൃത്താല മേഖലയിലെ വ്യാപക മോഷണ പരമ്പരയിലെ മോഷ്ട്ടാവ് ഒടുവിൽ പൊലീസ് വലയിൽ.
കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലിനെയാണ് തൃത്താല പൊലീസ് കൊല്ലത്ത്‌ നിന്ന് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

ആനക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ്‌ പ്രതിയിലേക്കെത്തുന്നത്.
ആനക്കരയിൽ രണ്ടു വീടുകളിലും, ഞാങ്ങാട്ടിരിയിൽ യുവതിയുടെ മാലപൊട്ടിച്ചതുമടക്കം പ്രദേശത്തെ അഞ്ച് വീടുകളിലാണ് പ്രതി മോഷണം നടത്തിയത്. അഞ്ചു കേസുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Story Highlights: Accused in Thrithala theft case arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here