Advertisement

ഏത് അന്വേഷണത്തെയും നേരിടും; രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല; മാത്യു കുഴൽനാടൻ എംഎൽഎ

September 21, 2023
Google News 1 minute Read
Mathew Kuzhalnadan MLA welcomes vigilance enquiry

വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും സർക്കാരിന് ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല. എല്ലാത്തിനും മറുപടി നൽകും. അന്വേഷണം പ്രഖ്യാപിച്ചതിൽ അത്ഭുതം തോന്നുന്നില്ല. പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്ക് മുമ്പിൽ സത്യസന്ധതയും സുതാര്യതയും തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു.
വിശദാംശങ്ങൾ മനസിലാക്കിയതിനുശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നിരയിൽ നിന്നും സർക്കാരിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിൽ ശബ്ദമുയർത്തുന്ന മാത്യു കുഴൽനാടനെ മുളയിലേ നുള്ളനാണ് സർക്കാർ നീക്കം.
മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടന്വേഷിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ ഉൾപ്പെടെ സർക്കാർ വിജിലൻസിനെ ആയുധമാക്കിയിരുന്നു. മാത്യുവിനെതിരെയും അതേ വഴിയിലാണ് സർക്കാർ നീക്കം.

മാത്യു സർക്കാരിൻറെ കണ്ണിലെ കരട് ആവുന്നത് മാസപ്പടി വിവാദവും, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ നിരന്തരമായ ആരോപണമുന്നയിക്കലും കൊണ്ടാണ്. നിയമസഭയിൽ പ്രതിപക്ഷം സംസാരിക്കേണ്ട എന്ന് തീരുമാനിച്ച മാസപ്പടി വിഷയവും, ഒറ്റയ്ക്ക് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു മാത്യു കുഴൽ നാടൻ എം.എൽ.എ. ഇതിന് തൊട്ടു പിന്നാലെയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്ത് എത്തുന്നത്. മാത്യു കുഴൽനാടൻ നികുതി വെട്ടിക്കലും കള്ളപ്പണം വെളുപ്പിക്കലും നടത്തി എന്നായിരുന്നു ആരോപണം. ആ ആരോപണത്തിന്മേലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തീരുമാനമെടുത്തതും, ഒടുവിൽ അതിന് ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതും.

സർക്കാരിനെതിരെ സംസാരിക്കുന്നവരെ വിജിലൻസിനെ കാട്ടി വിരട്ടാം എന്നതാണ് സർക്കാരിൻ്റെ ശ്രമമെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഏത് അന്വേഷണത്തെയും നേരിടും എന്നുള്ളതാണ് മാത്യുവിന്റെയും നിലപാട്.

Story Highlights: Mathew Kuzhalnadan MLA welcomes vigilance enquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here