Advertisement

17 ലക്ഷം ഫോളോവേഴ്‌സുമായി മോദിയുടെ വാട്ട്‌സ്ആപ്പ് ചാനൽ

September 21, 2023
Google News 2 minutes Read

മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സുമായി മോദി. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, വിഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയെ വാട്സാപ്പ് ചാനലിൽ ഫോളോ ചെയ്തത്. നിരവധി പ്രമുഖർ ഇതിനോടകം വാട്സാപ്പ് ചാനൽ തുടങ്ങിയിട്ടുണ്ട്.

51 ലക്ഷം ആളുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിലവിൽ വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. അതേപോലെ അക്ഷയ് കുമാറിനു 41 ലക്ഷവും കത്രീന കൈഫിനു 84 ലക്ഷവും ആരാധകരുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാനായി WhatsApp-ലേക്ക് പോയി ‘അപ്‌ഡേറ്റുകൾ’ ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. സ്ക്രീനിന്റെ താഴെയുള്ള ‘ചാനലുകൾ കണ്ടെത്തുക’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാം. കൂടാതെ വലത് കോണിലുള്ള ‘സെർച്ച്’ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ചാനലുകൾ കണ്ടെത്താം. ചേരുന്നതിന്, ചാനലിന്റെ പേരിന് അടുത്തുള്ള ‘+’ ഐക്കൺ ടാപ്പുചെയ്യുക.

Story Highlights: pm-modis-whatsapp-channel-crosses-1-million-followers-in-24-hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here