ഗില്ലിനൊപ്പം ഋതുരാജ് ഓപ്പൺ ചെയ്യും; സൂര്യകുമാറും അശ്വിനും ടീമിൽ: ഓസ്ട്രേലിയക്ക് ബാറ്റിംഗ്

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെഎൽ രാഹുൽ ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇഷാൻ കിഷൻ ഗില്ലിനൊപ്പം ഓപ്പൺ ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും താരം ഇന്ന് മധ്യനിരയിൽ ഇറങ്ങാനാണ് സാധ്യത. ഗില്ലിനൊപ്പം ഋതുരാജ് ഗെയ്ക്വാദ് ആണ് ഓപ്പണിംഗ് റോളിൽ. ഓസീസ് നിരയിൽ മാക്സ്‌വലും മിച്ചൽ സ്റ്റാർക്കും ഇന്ന് കളിക്കില്ല. (australia batting india odi)
ഏഷ്യാ കപ്പിൽ പരുക്കേറ്റ് പുറത്തിരുന്ന ശ്രേയാസ് അയ്യർ, ഏകദിനത്തിൽ എങ്ങനെയും ഫോമിലെത്താൻ ശ്രമിക്കുന്ന സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം ലോകകപ്പ് ടീമിൽ ഇല്ലാത്ത ആർ അശ്വിൻ എന്നിവരും ടീമിലുണ്ട്. ടീം ഷീറ്റിൽ കിഷനെ അഞ്ചാമതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജഡേജ, ശാർദുൽ താക്കൂർ എന്നീ ഓൾറൗണ്ടർമാർക്കൊപ്പം ബുംറയും ഷമിയുമാണ് പേസർമാർ. രോഹിതിൻ്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ടീമിനെ നയിക്കുക.
താരതമ്യേന കരുത്തുറ്റ ടീമിനെയാണ് ഓസ്ട്രേലിയ അണിനിരത്തിയിരിക്കുന്നത്. ഡേവിഡ് വാർണറിനൊപ്പം മിച്ചൽ മാർഷ് ഓപ്പൺ ചെയ്യുമ്പോൾ സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട് എന്നിങ്ങനെയാണ് ഒസീസിൻ്റെ ലൈനപ്പ്. പാറ്റ് കമ്മിൻസ്, ഷോൺ ആബട്ട് എന്നീ പേസർമാരും ആദം സാമ്പ സ്പിന്നറായും കളിക്കും.
ടീമുകൾ
India: Shubman Gill, Ruturaj Gaikwad, Shreyas Iyer, KL Rahul, Ishan Kishan, Suryakumar Yadav, Ravindra Jadeja, Ravichandran Ashwin, Shardul Thakur, Jasprit Bumrah, Mohammed Shami
Australia: David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Cameron Green, Josh Inglis, Marcus Stoinis, Matthew Short, Pat Cummins, Sean Abbott, Adam Zampa
Story Highlights: australia batting india odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here