Advertisement

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ; കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ

September 22, 2023
Google News 1 minute Read
Protests Canada Gender Sexual Identity

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം (Gender, Sexual identity) സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ. ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിലാണ് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി ഇറങ്ങിയത്. സിബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.

അതേസമയം, ഈ പ്രതിഷേധത്തിന് മറു പ്രതിഷേധവും നടക്കുന്നുണ്ട്. ഈ പ്രതിഷേധത്തിലും ആയിരങ്ങൾ അണിനിരന്നു.

Story Highlights: Protests Canada Gender Sexual Identity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here