Advertisement

ഡാനിഷ് അലിയ്ക്ക് ഇന്ത്യ സഖ്യത്തിന്റെ ഐക്യദാര്‍ഢ്യം; പിന്നാലെ ബിഎസ്പിയെ സഖ്യത്തിലെത്തിക്കാന്‍ സജീവ നീക്കമെന്ന് സൂചന

September 23, 2023
2 minutes Read
active move to bring BSP into India alliance

ബിഎസ്പിയെ ഇന്ത്യ സഖ്യത്തിലെത്തിക്കാന്‍ നീക്കം. കോണ്‍ഗ്രസ് ദേശീയ നേതാക്കളാണ് സജീവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ ബിജെപി എംപിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമായെന്നും സൂചനയുണ്ട്. (active move to bring BSP into India alliance)

2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ അജണ്ടയില്‍ മുന്നോട്ടുപോകുന്ന ഇന്ത്യ മുന്നണിയുടെ അടുത്ത നീക്കം ബിഎസ്പിയെ സഖ്യത്തില്‍ എത്തിക്കുക എന്നതാണ്. ഇതിനായുള്ള ചരടുവലികള്‍ മാസങ്ങള്‍ക്കു മുന്‍പ് തന്നെ ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി ധാരണയിലാവുകയും പിന്നീട് അതേ ധാരണയില്‍ നിന്നും പിന്മാറിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് നിലവിലെ സജീവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. കഴിഞ്ഞമാസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തകള്‍ അറിയിച്ചു.

Read Also: ബന്ധുക്കള്‍ ഉപേക്ഷിച്ച അബൂബക്കറിന് സാമൂഹ്യനീതി വകുപ്പ് തണലൊരുക്കി; തുണയായത് ട്വന്റിഫോര്‍ വാര്‍ത്ത

ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ ബിജെപി എംപി രമേശ് ബിദൂരിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് സൂചന. ഇന്നലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഡാനിഷ് അലിയെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷ് അലിക്ക് നല്‍കുന്ന പിന്തുണയിലൂടെ ബിഎസ്പിയെ സഖ്യത്തില്‍ എത്തിക്കുക എന്നുള്ള ലക്ഷ്യമാണ് മറുവശത്ത്. ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം ദളിത് വോട്ടുകളും സ്വാധീനിക്കുവാന്‍ കഴിവുള്ള പാര്‍ട്ടിയാണ് ബിഎസ്പി.അന്‍പതോളം ലോകസഭാ സീറ്റുകളില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കുവാനും ബിഎസ്പിക്ക് കഴിയും.ബിഎസ്പി സ്വതന്ത്രമായി മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും എന്നുള്ള വിലയിരുത്തലും ഇന്ത്യ മുന്നണിക്ക് ഉണ്ട്.

Story Highlights: active move to bring BSP into India alliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top