കരുവന്നൂർ തട്ടിപ്പിലെ വിവാദങ്ങൾക്ക് പിന്നാലെ ഇന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം; എം വി ഗോവിന്ദൻ പങ്കെടുക്കും
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങൾക്ക് പിന്നാലെ തൃശ്ശൂർ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. (CPIM Thrissur meeting amid Karuvannur row)
കരുവന്നൂർ വീണ്ടും ചർച്ചയാകുമ്പോൾ ഒരു വിഭാഗം നിശബ്ദത തുടരുന്നത് വിഭാഗീയതയുടെ ഭാഗം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശ്ശൂരിലെ വിഭാഗീയത അവസാനിപ്പിക്കാൻ കഴിയാത്തതിൽ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. താഴെത്തട്ടിലെ പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്യും.
Read Also: ‘ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഇല്ല, മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചു’; എം.വി ഗോവിന്ദന്‍
അഴീക്കോടൻ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇന്ന് തൃശൂരിൽ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. വൈകിട്ട് നാലിന് ബഹുജനറാലിയും അഞ്ചിന് പൊതുസമ്മേളനവും നടക്കാനിരിക്കുകയാണ്.
Story Highlights: CPIM Thrissur meeting amid Karuvannur row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here