ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച് പിടിക്കുന്നുണ്ട്, ക്രൈസ്തഭ സഭ ബി.ജെ.പിയെ പിന്തുണക്കും; കെ. സുരേന്ദ്രൻ

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച് പിടിക്കുന്നുണ്ടെന്നും ക്രൈസ്തഭ സഭ ബി.ജെ.പിയെ പിന്തുണക്കുമെന്നും കെ. സുരേന്ദ്രൻ. 24ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. പുതുപള്ളിയിലെ ബി.ജെ.പി വോട്ടുചോർച്ച ഉമ്മൻചാണ്ടി വികാരം കാരണമാണ്. സുരേഷ് ഗോപിയുടെ നിയമനം താൻ അറിഞ്ഞത് ടാകൂറിൻ്റെ ട്വീറ്റിലൂടെയാണ്. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷന് സ്ഥാനാർത്ഥിയാകാൻ തടസമില്ല. സുരേഷ് ഗോപിക്ക് തന്നെ കുറിച്ച് ഒരു തരിമ്പ് പരാതി പോലുമില്ല. സുരേഷ് ഗോപിയുടെ പേരിലും തനിക്ക് നേരെ മാധ്യമവേട്ട നടക്കുകയാണ്.
കോൺഗ്രസ്സിന് വേണ്ടി ഒരു മാധ്യമസംഘം പ്രവർത്തിക്കുന്നുണ്ട്. പി.പി മുകുന്ദന് അർഹമായ അംഗീകാരം ലഭിച്ചില്ല. പി.പി മുകുന്ദനെ ഒഴിവാക്കിയത് താൻ അല്ല. 20 വർഷം മുൻപ് നടന്നതിന് താനാണ് വേട്ടയാടപ്പെട്ടത്. മുകുന്ദനെ മാറ്റുമ്പോൾ താൻ വെറുമൊരു യുവമോർച്ചാ നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ബിജെപിക്ക് വിചാരിച്ചത് പോലെ റിസൾട്ട് ഉണ്ടാകുന്നില്ല എന്നത് ശെരിയാണ്. വന്ദേ ഭാരതിൻ്റെ ക്രെഡിറ്റ് എടുക്കാൻ എം.പിമാർ തമ്മിൽ മത്സരിക്കുന്നത് നാണക്കേടാണ്. പ്രസിഡൻ്റ് സ്ഥാനം എന്ന് വേണമെങ്കിലും താൻ ഒഴിയും. ദേശീയ നേതൃത്വമാണ് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാലും കേരള ബി.ജെ.പിയിൽ സജീവമായിരിക്കും. കേന്ദ്ര മന്ത്രിമോഹം തനിക്ക് ഇല്ല. റിസൾട്ട് ഇല്ലാത്ത സംസ്ഥാനത്തിന് ഇനി കേന്ദ്ര മന്ത്രി പദവി ലഭിക്കും എന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: K. Surendran Special Interview with 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here