നടൻ മധുവിന് നവതി ആശംസയുമായി മമ്മൂട്ടി, വീട്ടിൽ നേരിട്ടെത്തി മോഹൻലാൽ

നടൻ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ മധുവിനെ കാണാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയപ്പോൾ. മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു. (Mammotty and Mohanlal About Madhu)
പിറന്നാൾദിനത്തിനു മുൻപേ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണ് മോഹൻലാൽ. എന്റെ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ ആശംസകൾ മധു സാർ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിക്കുന്നു.
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞു രാത്രിയാണ് ലാൽ എത്തിയത്. ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷവും ആഹ്ളാദവുമെന്ന് മധു പറഞ്ഞു.
നർമസംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാൽ മടങ്ങിയത്. തലസ്ഥാനത്തു ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ നവതിദിനമായ ഇന്നു വൈകിട്ട് ‘മധുമൊഴി’ എന്ന ആദരം സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാൽ മലയാള സിനിമയുടെ ശൈശവ കാലം മുതൽ ബിഗ് സ്ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിക്ക് നൂറ് നാവാണ്. അദ്ദേഹത്തോടുള്ള തന്റെ ആരാധനയെ കുറിച്ച് പല വേദികളിലും മമ്മൂട്ടി വാചാലനായിട്ടുണ്ട്.
ആറിലോ ഏഴിലോ പഠിക്കുന്ന സമയത്താണ് മമ്മൂട്ടി മധുവിനെ ആദ്യമായി കാണുന്നത്. കൂട്ടുകാരുമൊത്ത് സിനിമാ ഷൂട്ട് കാണാൻ പോയ ആ കൊച്ചു മുഹമ്മദ് കുട്ടി വള്ളത്തിൽ പോവുകയാണ്. പെട്ടൊന്നൊരു സ്വപ്നം പോലെ മധു ആ വള്ളത്തില്‍ കയറി.അന്ന് മുതൽ ആ ചെറുപ്പക്കാരൻ മധുവിന്റെ ആരാധകനായെന്നും മമ്മൂട്ടി പറഞ്ഞു.
Story Highlights: Mammotty and Mohanlal About Madhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here