മ്യാന്മറിനെതിരെ സമനില; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാന്മറിനെതിരെ 1-1 എന്ന നിലയിൽ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാർട്ടറിൽ കടന്നത്. ഇന്ത്യക്കായി 23ആം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടിയപ്പോൾ 74ആം മിനിട്ടിൽ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ നേടി.
23ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാൽറ്റി ഛേത്രി അനായാസം ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. 74ആം മിനിട്ടിൽ ഒരു ഹെഡറിലൂടെ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ കണ്ടെത്തി. പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ത്യ സൗദി അറേബ്യയെ നേരിടും.
Story Highlights: asian games india myanmar draw football
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement