ഐഫോണ്‍ 15 വാങ്ങുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ

ഐഫോണ്‍ 15 വാങ്ങുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് പ്രത്യേക ഓഫര്‍ ഒരുക്കുന്നത്. 2,394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങള്‍ ജിയോ നല്‍കുന്നത്. പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും.(Jio iPhone 15 Series Offers Announced)
സെപ്റ്റംബര്‍ 22 മുതലാണ് ഓഫര്‍ ആരംഭിച്ചത്. ഐ ഫോണ്‍ 15-ല്‍ ഒരു പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാല്‍, കോംപ്ലിമെന്ററി ഓഫര്‍ മൊബൈല്‍ കണക്ഷനില്‍ 72 മണിക്കൂറിനുള്ളില്‍ ഓട്ടോ ക്രെഡിറ്റ് ആകും. കൂടാതെ ദിവസേന 3 ജി.ബി, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭ്യമാകും.
ഐഫോണ്‍ 15ല്‍ മാത്രമേ ജിയോ കോംപ്ലിമെന്ററി പ്ലാന്‍ പ്രവര്‍ത്തിക്കൂ. 49 അല്ലെങ്കില്‍ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്.
Story Highlights: Jio iPhone 15 Series Offers Announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here