Advertisement

ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികൾ; ശ്രീപദ്മനാഭനെ കണ്ടു വണങ്ങാനെത്തിയത് ആയിരങ്ങൾ..

September 25, 2023
Google News 2 minutes Read

കഴിഞ്ഞ ദിവസം നടന്ന സൂര്യന്‍ വിഷുവം കാണാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങളാണ്. വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുന്ന വിഷുവം രണ്ടാമത് ദൃശ്യമായത് കഴിഞ്ഞ ദിവസമായിരുന്നു. മാര്‍ച്ച്‌ 21നാണ് ഇതിനുമുമ്പ് വിഷുവം ഉണ്ടായത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്.(vishuvam padamanabaha swami temple tvm)

23ന് രാവിലെ 6.15നും വൈകിട്ട് 5.30നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യരശ്മികള്‍ അസുലഭ കാഴ്ചയൊരുക്കി കടന്നുപോയി.തുടര്‍ന്ന് വിഷുവ ദിനത്തില്‍ അസ്തമയസൂര്യന്‍ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തില്‍ പ്രവേശിക്കും.തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും. അസ്തമയസൂര്യന്‍ മൂന്നാമത്തെ ഗോപുരവാതിലില്‍ പ്രവേശിക്കുമ്പോഴാണ് നയനാനന്ദകരമായ ദൃശ്യം കാണാനാവുക.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

തുടര്‍ന്ന് നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളില്‍ പ്രവേശിച്ച്‌ അപ്രത്യക്ഷമാകും.പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂര്‍വ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്ന് മാറിയാണ് സൂര്യാസ്തമയം.

Story Highlights: vishuvam padamanabaha swami temple tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here