Advertisement

ഇന്ന് കാണുന്ന ഇലോൺ മസ്‌കിലേക്കുള്ള വളർച്ച പുസ്തകങ്ങളിൽ നിന്ന്; കുട്ടിക്കാലത്ത് മസ്ക് വായിച്ചിരുന്ന മൂന്ന് പുസ്തകങ്ങൾ!!

September 26, 2023
Google News 2 minutes Read

ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ശതകോടീശ്വരനുമാണ് ഇലോൺ മസ്‌ക്. ചൊവ്വയെ കോളനിവൽക്കരിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സാങ്കേതിക വിദ്യയുടെ വികസനത്തെ കുറിച്ചുള്ള ആശയങ്ങളിലൂടെയും മസ്‌ക് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടാതെ ടെക് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളുമാണ് മസ്‌ക്.

വാൾട്ടർ ഐസക്‌സൺ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം അടുത്തിടെ പുറത്തിറങ്ങി. ദക്ഷിണാഫ്രിക്കയിലെ ഒരു സാധാരണ ബാലനിൽ നിന്ന് ഇന്നത്തെ കോടീശ്വരനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിലൂടെ പുസ്തകം നമ്മെ കൊണ്ടുപോകുന്നത്. കൗമാരപ്രായത്തിൽ മസ്‌ക് എത്രത്തോളം വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ ഇന്നത്തെ എഞ്ചിനീയറാക്കിയത് എന്താണെന്നും പുസ്തകത്തിൽ പറയുന്നു.

പുസ്തകത്തിൽ പറയുന്നതനുസരിച്ച് അവസരം കിട്ടുമ്പോഴെല്ലാം മസ്‌ക് വായിക്കുമായിരുന്നു. അച്ഛന്റെ ഓഫീസിലെ എൻസൈക്ലോപീഡിയകളായാലും സൂപ്പർഹീറോ പുസ്തകങ്ങളായാലും മസ്‌ക് വായിക്കും. വായിച്ച പുസ്തകങ്ങളിൽ നിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടിരുന്നു. അങ്ങനെ പിതാവിന്റെ ഓഫീസിൽ നിന്ന് വായിച്ച ഒരു പുസ്തകം ഭാവിയിൽ നടക്കാനിരിക്കുന്ന കണ്ടുപിടുത്തങ്ങളെ കുറിച്ച് വിവരിക്കുന്നതായിരുന്നു. ഇലോൺ ആ പുസ്തകം വീണ്ടും വീണ്ടും വായിക്കുമായിരുന്നു. ഈ പുസ്തകത്തിൽ അയോൺ ത്രസ്റ്റർ ഉപയോഗിച്ച് ചലിപ്പിക്കുന്ന ഒരു റോക്കറ്റിനെ കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, ത്രസ്റ്റിനായി വാതകത്തെക്കാൾ കണികകൾ ഉപയോഗിക്കുന്നു. ഈ പുസ്തകമാണ് തന്നെ മറ്റ് ഗ്രഹങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് ആദ്യം ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് മസ്‌ക് ഐസക്‌സണിനോട് പറഞ്ഞു.

ദി മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്, ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ സീരീസ്, ദി ഹിച്ച്‌ഹൈക്കേഴ്‌സ് ഗൈഡ് ടു ദ ഗാലക്‌സി ഇവയായിരുന്നു കുട്ടിക്കാലത്ത് മസ്‌കിനെ ആകർഷിച്ച പുസ്തകങ്ങൾ. Robert Heinlein ന്റെ The Moon is a Harsh Mistress ആദ്യമായി പ്രസിദ്ധീകരിച്ചത് 1966-ലാണ്. പുസ്തകത്തിൽ മൈക്ക് എന്ന സൂപ്പർ കമ്പ്യൂട്ടർ ആണ് താരം. ഐസക്സൺ പറയുന്നതനുസരിച്ച്, AI മനുഷ്യരാശിക്ക് നല്ലതായിരിക്കുമോ അതോ ജീവിച്ചിരിക്കുന്നവർക്ക് ഭീഷണിയാകുമോ എന്ന് ചിന്തിക്കാൻ ഈ പുസ്തകം മസ്കിനെ പ്രേരിപ്പിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ സീരീസാണ് മസ്‌കിന്റെ പ്രിയപ്പെട്ട അടുത്ത പുസ്തകം. ഈ പുസ്തകങ്ങൾ റോബോട്ടിക്‌സിന്റെ നിയമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിലൊന്നാണ് സീറോത്ത് നിയമം. ഒരു റോബോട്ട് ഒരു മനുഷ്യനെ ഉപദ്രവിക്കരുത് എന്ന് ഈ നിയമം പറയുന്നു. പുസ്തകം സംസാരിക്കുന്ന മറ്റ് രണ്ട് നിയമങ്ങൾ ഒരു റോബോട്ട് മനുഷ്യരുടെ ആജ്ഞകൾ അനുസരിക്കുകയും മറ്റ് നിയമങ്ങളുമായി പൊരുത്തപ്പെടാത്തിടത്തോളം സ്വന്തം നിലനിൽപ്പ് സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ആശയങ്ങൾ ബഹിരാകാശ യാത്ര സാധ്യമാക്കാനും AI യുടെ ശക്തി മനുഷ്യരുടെ നന്മയ്ക്കായി ഉപയോഗിക്കാനും മസ്കിനെ പ്രേരിപ്പിച്ചുവെന്ന് ഐസക്സൺ എഴുതുന്നു. ബുക്കിൽ നിന്ന് വായിച്ച സീറോത്ത് നിയമം SpaceX സൃഷ്ടിക്കുന്നതിന് അടിസ്ഥാനമായെന്ന് മസ്‌ക് 2018 ലെ ഒരു ട്വീറ്റിൽ പറയുന്നു.

ഐസക്‌സണിന്റെ അഭിപ്രായത്തിൽ മസ്‌കിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മൂന്നാമത്തെ പുസ്തകം ഡഗ്ലസ് ആഡംസിന്റെ ദി ഹിച്ച്‌ഹൈക്കേഴ്‌സ് ഗൈഡ് ടു ദ ഗാലക്‌സിയാണ്. കൗമാരപ്രായത്തിൽ തന്നെ ഈ പുസ്തകം തന്നെ ഏറെ സഹായിച്ചതായി മസ്‌ക് പറയുന്നു. ഭൂമി നശിക്കുന്നതിന് മുമ്പ് ഒരു ബഹിരാകാശ പേടകം രക്ഷപ്പെടുത്തിയ മനുഷ്യന്റെ കഥയാണ് പുസ്തകം പറയുന്നത്. അതിനുശേഷം അദ്ദേഹം ഗാലക്സി പര്യവേക്ഷണം ചെയ്യുകയും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും എല്ലാത്തിന്റെയും അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മനുഷ്യരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയ ചോദ്യത്തിന് ഉത്തരം നൽകിയ ഒരു സൂപ്പർ കമ്പ്യൂട്ടറിനെക്കുറിച്ചും പുസ്തകം പറയുന്നു.

Story Highlights: elon-musk-read-these-3-books-as-a-child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement