Advertisement

ഒരുമിച്ചു പരിശീലിച്ചു… ഒന്നിച്ച് ഫൈനലിൽ കടന്നു

September 26, 2023
Google News 2 minutes Read
malayalees in 4 X 100 metre medley relay final

ട്രാക്ക് ആൻഡ് ഫീൽഡ് റിലേയിൽ മലയാളി സാന്നിധ്യം കുറയുമ്പോൾ നീന്തലിൽ കൂടുന്നു. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4 X 100 മീറ്റർ മെഡ്ലെ റിലേയിൽ ഫൈനലിൽ കടന്ന ഇന്ത്യൻ ടീമിൽ രണ്ടു മലയാളികളുണ്ട്. കേരള പൊലീസിലെ സാജൻ പ്രകാശും ദുബായിൽ നിന്നുള്ള ടാനിഷ് മാത്യുവും. ( malayalees in 4 X 100 metre medley relay final )

മുൻ ദേശീയ അത്ലിറ്റ് ഷാൻ്റിമോളുടെ പുത്രൻ ആണ് സാജൻ. റയിൽവേസിൽ ആയിരുന്ന സാജൻ 2015 ൽ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ കേരളത്തിനായി ഏറ്റവും കൂടുതൽ സ്വർണം നേടിയതിൻ്റെ തുടർച്ചയായി കേരള പൊലീസിൽ ഗസറ്റഡ് റാങ്കിൽ ചേരുകയായിരുന്നു.

ടാനിഷ് മാത്യുവിൻ്റെ പിതാവ് മലയാളിയും മാതാവ് കർണാടകക്കാരിയുമാണ് ബെംഗലുരുവിൽ ആയിരുന്ന ഇവർ ഏറെക്കാലമായി ദുബായിൽ ആണ്. അവിടെ വ്യവസായിയായ മാത്യു അക്വാ നാഷനൽ അക്കാദമി ഏറ്റെടുത്തു. ഈ അക്കാദമിയിൽ സാജനും ടാനിഷും ഒരുമിച്ചായിരുന്നു പരിശീലനം.കോച്ച് മലയാളി പ്രദീപ് കുമാറും .

യു.എസ്. സ്കോളർഷിപ് കിട്ടിയതോടെ ടാനിഷ് പരിശീലനം യു.എസിലാക്കി. പ്രദീപിന് കോച്ചിങ് രംഗത്തു നിന്നു തൽക്കാലം മാറി നിൽക്കേണ്ടി വന്നതിനാൽ കഴിഞ്ഞ മേയ് യിൽ സാജനും ദുബായ് വിട്ടു.ഇപ്പോൾ സാജൻ ഹോങ്കോങ്ങിൽ ആണു പരിശീലനം.

സാജൻ 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ളൈയിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു. ഇത്തവണയും സാജൻ ഇതേ ഇനത്തിലും  മത്സരിക്കുന്നുണ്ട്.

ജപ്പാനിൽ ലോക ചാംപ്യൻഷിപ്പിലും കാനഡയിൽ ലോക പൊലീസ് മീറ്റിലും പങ്കെടുത്ത സാജൻ പ്രകാശ് രണ്ടാഴ്ച മുമ്പു മാത്രമാണ് ഹോങ്കോങ്ങിൽ എത്തിയത്.ജൂണിൽ ഹൈദരാബാദിൽ ദേശീയ സീനിയർ നാഷനൽസ് വേളയിൽ ആണ് അമ്മയും ഒപ്പം പോയിരുന്നു.

ഏഷ്യൻ ഗെയിംസ് നീന്തലിൽ 1951 ൽ സച്ചിൻ നാഗ് നേടിയ സ്വർണവും കാൻ്റി ഷ നേടിയ വെള്ളിയും  ഉൾപ്പെടെ ഏഴു മെഡൽ നേടിയ ഇന്ത്യക്ക് പിന്നീട് മെഡലിനായി 1986 വരെ കാത്തിരിക്കേണ്ടിവന്നു. അന്നു കസാൻ സിങ് വെളളി കരസ്ഥമാക്കി. പിന്നീട് 2010ൽ ഖാദെയും 14 ൽ സന്ദീപും വെങ്കലം നേടി. ഇനിയൊരു മെഡൽ ഹാങ്ചോയിൽ കിട്ടുമോയെന്നു നോക്കാം.

വാട്ടർ പോളോയിൽ ഉൾപ്പെടെ 36 അംഗ സംഘം ഇന്ത്യയിൽ നിന്നു പങ്കെടുക്കുന്നു. 2006 നു ശേഷം ആദ്യമായി വനിതകളും മത്സരിക്കുന്നു. ഒൻപത് വനിതകൾ ഇന്ത്യൻ സംഘത്തിലുണ്ട്. 

Story Highlights: malayalees in 4 X 100 metre medley relay final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here