Advertisement

കായികലോകം പാരിസിൽ ഇരമ്പുമ്പോൾ ഒരു മലയാളി സ്പോർട്ട്സ് ലേഖകന്റെ വേറിട്ട യാത്രകൾ

July 26, 2024
Google News 5 minutes Read
Hiroshima muthal hangzhou vare' is written by Sanil P Thomas book review

ഒളിമ്പിക്സ് ആവേശത്തിലാണ് ലോകം , കൂടുതൽ ഉയരവും വേഗവും ദൂരവും ആഗ്രഹിച്ച് പോരാടുന്ന കായിക പ്രതിഭകൾ. ആവേശത്തിന്റെ പരകോടിയിൽ കായിക പ്രേമികൾ ഒളിമ്പിക്സ് ആസ്വദിക്കാനൊരുങ്ങുമ്പോൾ. കായിക ലോകത്തെ കാഴ്ചകളുടെ സുന്ദരമായ വായനയ്ക്ക് അവസരമൊരുക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സ്പോർട്ട്സ് എഴുത്തുകാരൻ സനിൽ പി തോമസ്. (Hiroshima muthal hangzhou vare’ is written by Sanil P Thomas book review)

ലോകമെമ്പാടുമുള്ള നഗരികളിലൂടെ, ഒളിമ്പിക്‌സും ഏഷ്യൻ ഗെയിംസും സന്തോഷ് ട്രോഫിയുമടക്കമുള്ള കായികോത്സവങ്ങളിൽ എഴുത്തുകാരൻ നേരിൽ കണ്ട് , കണ്ണിലും ഹൃദയത്തിലും ചേർത്ത കാഴ്ചകൾ വായനക്കാരനും അതെ ആഹ്ളാദത്തോടെ വായിക്കാനാകുന്നു ‘ഹിരോഷിമ മുതൽ ഹാങ്‌ചോ വരെ’ എന്ന പുസ്തകത്തിൽ.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

കുട്ടിക്കാലം മുതൽ തന്നെയുള്ള ആവേശമായിരുന്ന മുഹമ്മദലിയെ നേരിൽ കണ്ടകാര്യം സനൽ പി തോമസ് വിവരിക്കുന്നുണ്ട്. അറ്റ്ലാന്റ ഒളിമ്പിക്സിൽ മുഹമ്മദ് അലി ദീപശിഖയുമായെത്തുമ്പോൾ കൗതുകവും ആരാധനയും നിറഞ്ഞ കണ്ണുമായി നിന്ന സനൽ വാക്കുകളിൽ അടയാളപ്പെടുത്തുന്നത് കായിക ലോകത്തെ സുന്ദരമായ നിമിഷങ്ങളാണ്. മുഹമ്മദ് അലിയെ പോലെ ആരാധനപാത്രമായ മിൽഖ സിംഗിനൊപ്പം നിന്ന് ഫോട്ടോയെടുത്തതും എഴുത്തുകാരൻ സുന്ദര വാക്കുകളിൽ കുറിയ്ക്കുന്നു . ഗെയിംസ് റിപ്പോർട്ടിങ് അക്രഡിറ്റേഷൻ ഇല്ലാതെ, സുഹൃത്തിന്റെ സഹായത്തിൽ ന്യൂ ഡൽഹി കോമൺ വെൽത്ത് ഗെയിംസിനെത്തിയതും അവിടെ നിന്ന് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനരികിലെത്തിയതും ഫോട്ടോ എടുത്തതിനെകുറിച്ചും സനിൽ എഴുതിയത് വായിക്കുമ്പോൾ അത് പകരുന്നത് ഹൃദയം നിറയ്ക്കുന്ന വായനഭുവം.

പി ടി ഉഷ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമാണ്. പക്ഷെ പി ടി ഉഷയെ ഏഷ്യൻ ഗെയിംസിൽ തകർത്ത താരമാണ് ലിഡിയ, പിന്നീട് സിനിമ താരവുമായി മാറിയ ലിഡിയയെ ഏഷ്യൻ ഗെയിംസ് വേദിയിലും പിന്നീട് കാലങ്ങൾക്ക് ശേഷം ഫിലിപ്പിയൻസിലെ ഷോപ്പിംഗ് മാളിലും കണ്ടത്ത് എഴുത്തുകാരൻ പുസ്തകത്തിൽ രസകരമായ പറയുന്നുണ്ട്. സുന്ദരിയായ ലിഡിയയെ മാളിൽ കണ്ടപ്പോൾ പി ടി ഉഷയെ കുറിച്ച് സംസാരിച്ചതും , ഉഷ തന്റെ അമ്മാവന്റെ മകൾക്ക് ലിഡിയ എന്ന പേരിട്ട കാര്യവും സനിൽ എഴുതുമ്പോൾ, അത് രാജ്യാതിർത്തികൾക്ക് ഉപരിയായി സ്പോർട്ട്സ് ഒരുക്കുന്ന മനുഷ്യബന്ധത്തിന്റെ കഥ കൂടിയാവുന്നു.

പി ടി ഉഷയുടെ വിജയ കഥകൾ കുറിയ്ക്കുന്നതിനൊപ്പം ഉഷയെ നിശിതമായി വിമർശിച്ചതും, ‘നിങ്ങൾ മാധ്യമങ്ങളോട് ഞാൻ സംസാരിക്കില്ലെന്ന്’ നീരസത്തോടെ പറയുന്ന ഉഷയെ കുറിച്ചും സനിൽ എഴുതുന്നുണ്ട് .

ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായിരുന്നു അറ്റ്‌ലാന്റാ ഒളിമ്പിക് പാർക്കിലെ ബോംബ് ആക്രമണം, ആ വാർത്തയുടെ രേഖ ചിത്രം എക്സ്ക്ലൂസിവ് ആയി മലയാളത്തിൽ നൽകാനാനായതിനെ പറ്റിയും സനിൽ എഴുതുന്നുണ്ട്.ദൂരെയുള്ള ഹോട്ടൽ മുറിയിൽ നിന്ന് ഓടി, ഇടയ്ക്ക് സെക്യൂരിറ്റി ഓഫീസർമാരുടെ പരിശോധനയിൽ പെട്ട്, ബാഗിലുണ്ടായിരുന്ന ഷേവിങ്ങ് സെറ്റ് പണി തന്നതും അതിനൊക്കെ ഇടയിൽ ബോംബ് ആക്രമണ വാർത്ത നൽകാനായതും സനിൽ ഉദ്വേ​ഗം നിറയ്ക്കുന്ന വാക്കുകളിൽ കുറിയ്ക്കുന്നു. അങ്ങനെ തിളക്കമുള്ളതും വേദനപ്പിക്കുന്നതുമായ ഒരുപിടി കാഴ്ചകൾ ഹിരോഷിമ മുതൽ ഹാങ്‌ചോ വരെ എന്ന പുസ്തകത്തിൽ കാഴ്ചകൾ നേരിൽ കാണുന്ന അനുഭവം നൽകി സനിൽ പി തോമസ് കുറിയ്ക്കുന്നു

ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം നീര്ജും പുസ്തകത്തിൽ പ്രചോദനാത്മകമായ എഴുത്തിലൂടെ ഇടം നേടുന്നുണ്ട്

വിദേശ രാജ്യങ്ങളിൽ നടത്തുന്ന യാത്രകളിൽ ചിലപ്പോഴൊക്കെ ഭാഷ പ്രശ്‌നമായി മാറിയതിനെ പറ്റിയും, അക്രഡിറ്റേഷൻ കാർഡ് കാറ്റുകൊണ്ട് പോയതും, വാർത്തകളും ചിത്രങ്ങളുമായാക്കാൻ ഫാക്സ് ഉപയോഗിച്ച് തുടങ്ങിയ കാലത്തും ഇന്ത്യക്കാർ ടെലക്സ് ഉപയോഗിക്കുന്നതും രചയിതാവ് എഴുതിയത് ഒരു ചിരിയോടെ വായിക്കാമെങ്കിലും ഒരു സ്പോർട്സ് ജേർണലിസ്റ്റിന്റെ വാർത്തകൾക്കായുള്ള യാത്രയിലെ കഷ്ടപാടുകൾ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട് പുസ്തകം.

ഏഷ്യൻ ഗെയിംസും ഒളിമ്പിക്‌സും മാത്രമല്ല ഫുട്ബോളും മറ്റ് കായിക മത്സരങ്ങളും പുസ്തകത്തിൽ ഇടം നേടുന്നുണ്ട്, സന്തോഷ് ട്രോഫിയുടെ വളർച്ചയും തകർച്ചയും പരാമർശിക്കുമ്പോൾ ഇന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഇന്നും മാറാത്ത അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട് .

ജയപരാജയങ്ങളുടെ കായിക സംഭവങ്ങൾക്കൊപ്പം മത്സരങ്ങൾക്ക് വേദിയാകുന്ന നഗരങ്ങളുടെ സാംസ്‌കാരിക ജീവിതത്തെയും സനിൽ ഈ പുസ്തകത്തിൽ എഴുതി ചേർത്തിട്ടുണ്ട്. അവിടങ്ങളിലെ ഭക്ഷണം, ജീവിതശൈലി, മനുഷ്യരുടെ ഇഷ്ടാനുഷ്ടങ്ങൾ എന്നിവയിലൂടെ യാത്രചെയ്യാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു.

പുസ്തകത്തിന്റെ അവതാരികയിൽ ചെറുകഥാകൃത്ത് രേഖയുടെ ഒരു വരിയുണ്ട് “എത്രയോ ഓട്ടങ്ങൾക്കും ചാട്ടങ്ങൾക്കും കുതിപ്പുകൾക്ക്കും വീഴ്ചകൾക്കുമൊപ്പം സഞ്ചരിച്ച സ്പോർട്സ് തീർത്ഥാടകൻ, തന്റെ വിശുദ്ധ യാത്രകളിൽ ഒന്ന് മുങ്ങികുളിച്ച് നിവർന്നപ്പോളുണ്ടായ വെളിപാടാണീ പുസ്തകം” എന്ന്. വായനയുടെ സുന്ദരലോകത്തിലൂടെ കായിക ലോകത്തെ അറിഞ്ഞുള്ള യാത്രയാണ് ഈ പുസ്തകം.

Redcherry Books ആണ് ‘ഹിരോഷിമ മുതൽ ഹാങ്‌ചോ’ വരെ പ്രസിദ്ധീകരിച്ചിരിക്കുന്നത്

Redcherry Books
Calicut-673005,Keralam
Phone- 9645639171
Email-mail.redcherry@gmail.com

Story Highlights :  Hiroshima muthal hangzhou vare’ is written by Sanil P Thomas book review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here