Advertisement

കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

September 26, 2023
Google News 2 minutes Read
Rains will continue for five more days in Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലേർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നൽ തുടരാൻ സാധ്യതയുണ്ട്.(Rain alert in kerala)

സെപ്റ്റംബർ 28 & 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

തെക്ക് കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കൻ ഛത്തീസ്‌ഗഡിന് മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തീരദേശ തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. വടക്കൻ ഒഡിഷക്കു മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. സെപ്റ്റംബർ 29 ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.

Story Highlights: Rain alert in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here