രണ്ടു മണിക്കൂർ പരിശ്രമം; മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി ബിജു സി.ജി

മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി ബിജു സി.ജി. ശില്പിയും ഫോട്ടോഗ്രാഫറുമാണ് തിരുവനന്തപുരം സ്വദേശി ബിജു സി.ജി. രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മോഹൻലാലിൻറെ മുഖം സോപ്പിൽ ചെയ്തെടുത്തത്. ഒരു സോപ്പിൽ ഏറ്റവും നീളം കൂടിയ ചങ്ങല സൃഷ്ടിച്ച് ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.(Sculptor Biju C J presented soap sculpture to Mohanlal)
ലോകത്തിലെ ആദ്യത്തെ സോപ്പ് ശില്പ മ്യൂസിയം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജു സി.ജി. മോഹൻലാലിന്റെ ഒടിയൻ ശില്പം, മലക്കോട്ടെ വാലിബൻ ശില്പങ്ങളൊക്കെ ചെയ്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സോപ്പു ശില്പ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഭാര്യ സൂര്യ, മകൻ ദേവർഷിനുമൊപ്പം തിരുവനന്തപുരം കാര്യവട്ടം താമസം.
Story Highlights: Sculptor Biju C J presented soap sculpture to Mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here