‘അയ്യപ്പ സംഗമം കാലോചിത തീരുമാനം; എന്റെ കാലത്തു നടത്താൻ കഴിയാത്തതിൽ സങ്കടം’; എ പത്മകുമാർ

അയ്യപ്പ സംഗമം കാലോചിത തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. എന്റെ കാലത്തു നടത്താൻ കഴിയാത്തതിൽ സങ്കടമുണ്ട്. സർക്കാർ നൽകുന്നത് സ്വാഭാവിക പിന്തുണ. അതിൽ രാഷ്ട്രീയം കാണണ്ട. എതിർപ്പുകൾ അസഹിഷ്ണുതയുടെ രാഷ്ട്രീയം വളർത്തുന്നതിന്റെ ഭാഗമായെന്നും എ പത്മകുമാർ പറഞ്ഞു.
സുപ്രീംകോടതി അഫിഡബിറ്റ് പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്ത് നൽകിയതാണെന്ന് പത്മകുമാർ പറഞ്ഞു. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ യോജിപ്പില്ല. ശബരിമലയിൽ സംഗമം നടക്കട്ടെ നല്ല കാര്യങ്ങൾ എടുക്കാം ചീത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ നോക്കാമെന്ന് അദേഹം പറഞ്ഞു. ശബരി മല സ്ത്രീ പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ലല്ലോയെന്നും സിപിഎഎം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് ഒരു കോടതിയിലും പത്മകുമാർ കൂട്ടിച്ചേർത്തു.
Story Highlights : A Padmakumar says Ayyappa Sangamam is timely decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here