Advertisement

ആ​ഗോള അയ്യപ്പ സംഗമം; സഹകരിക്കുന്നതിൽ നിലപാടെടുക്കാൻ UDF യോഗം

7 hours ago
Google News 2 minutes Read

ആ​ഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുന്ന കാര്യത്തിൽ നിലപാടെടുക്കാൻ യുഡിഎഫ് യോഗം അൽപ്പസമത്തിനകം തുടക്കാമാകും. ക്ഷണിക്കാൻ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല. ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ നീക്കം സജീവമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. എതിർക്കുന്നവരെ നേരിൽ കാണും. പന്തളം കൊട്ടാരവുമായി ഈമാസം ആറിന് ചർച്ച നടത്തും. സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും എം.പിമാർക്കും ക്ഷണക്കത്ത് അയച്ചു. ഡൽഹി ലഫ്. ഗവർണർ വി.കെ. സക്‌സേന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.

Read Also: ‘ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമല്ല; സിപിഐഎം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുന്നു’ : രാജീവ് ചന്ദ്രശേഖർ

അതേസമയം അയ്യപ്പ സംഗമവുമായി സഹകരിക്കുന്നതിൽ യുഡിഎഫ് തീരുമാനം വരാനിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പരസ്യമാക്കി. ക്ഷണിക്കാൻ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല.അതേസമയം ശബരിമല യുവതി പ്രവേശന വിഷയം ഉയർത്തി അയ്യപ്പ സംഗമത്തിന് എതിരെ നിലപാട് കടുപ്പിക്കുകയാണ് ബിജെപി. കോൺഗ്രസ് അയ്യപ്പ സംഗമത്തെ എതിർക്കുമ്പോൾ നല്ല കാര്യമെങ്കിൽ നടക്കട്ടെ എന്നാണ് ലീഗ് നിലപാട്.

Story Highlights : UDF meets to take stand on Global Ayyappa Sangamam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here