മലയാളത്തിന് അഭിമാനം; ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി

മലയാള ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയകാലം പ്രളയകാലം പകര്‍ത്തിയ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്.(2018 malayalam movie selected in oscar awards)
വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നല്‍കുന്ന നിമിഷമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തില്‍. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് 2018.
2018 ൽ കേരളത്തെ മുക്കിയെ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് ‘2018’.മഹപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് പറഞ്ഞുവെക്കുന്നതാണ് സിനിമ.
Story Highlights: 2018 malayalam movie selected in oscar awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here