Advertisement

മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും; ഇരു ടീമുകളിലും നിരവധി മാറ്റങ്ങൾ

September 27, 2023
6 minutes Read
india asutralia 3rd odi teams

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും നിരവധി മാറ്റങ്ങളുണ്ട്. ആദ്യ രണ്ട് കളിച്ച് പരമ്പര നേടിയതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇന്ന് വലിയ ആശങ്കയില്ല.

ഓസ്ട്രേലിയൻ നിരയിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വൽ എന്നിവർ തിരികെയെത്തി. തൻവീർ സങ്ക അരങ്ങേറും. ഇന്ത്യൻ ടീമിലാവട്ടെ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർ തിരികെയെത്തി. അശ്വിനു പകരം ഇന്ന് വാഷിംഗ്ടൺ സുന്ദർ കളിക്കും. മുഹമ്മദ് ഷമി, ശുഭ്മൻ ഗിൽ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇഷാൻ കിഷൻ കളിക്കുന്നില്ല. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്.

ടീമുകൾ:

India: Rohit Sharma, Virat Kohli, Shreyas Iyer, KL Rahul, Suryakumar Yadav, Ravindra Jadeja, Washington Sundar, Kuldeep Yadav, Jasprit Bumrah, Mohammed Siraj, Prasidh Krishna

Australia: Mitchell Marsh, David Warner, Steven Smith, Marnus Labuschagne, Alex Carey, Glenn Maxwell, Cameron Green, Pat Cummins, Mitchell Starc, Tanveer Sangha, Josh Hazlewood

ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ടി-20 ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 65 റൺസ് നേടിയിട്ടുണ്ട്.

Story Highlights: india asutralia 3rd odi teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top