ഒരു സ്ത്രീ വർഷങ്ങളായി അപമാനിക്കുന്നു; ‘അവര്‍ നഴ്സാണ്, അമ്മയുമാണ്’; ഞാനെന്ത് ചെയ്യണം?’:സൈബര്‍ ബുള്ളിയിങിനെതിരെ സുപ്രിയ മേനോന്‍

വര്‍ഷങ്ങളായി തന്നെ സൈബറിടത്തില്‍ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ആളെ കണ്ടുപിടിച്ചെന്ന് നടനും പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. തന്നെ ഒരു സ്ത്രീ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുകയാണെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.(supriya menon opens up on cyber bullying)
മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ചു വരെ ഈ ഐഡിയില്‍ നിന്നും മോശം കമന്റുകള്‍ വന്നിരുന്നുവെന്നും അത് തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്നും സുപ്രിയ കുറിച്ചു. രണ്ട് മണിക്കൂറിന് ശേഷമിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താന്‍ പോസ്റ്റിട്ടതിന് പിന്നാലെ അവര്‍ ഇട്ടിരുന്ന മോശം കമന്‍റുകള്‍ തിടുക്കപ്പെട്ട് നീക്കം ചെയ്യാന്‍ തുടങ്ങിയെന്നും പക്ഷേ തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നും സുപ്രിയ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ ഒരു നഴ്സും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങണോ? അതോ പൊതുവിടത്തില്‍ തുറന്നുകാട്ടണോ? നിങ്ങള്‍ പറയൂ’ .
Story Highlights: supriya menon opens up on cyber bullying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here