ഉത്തർപ്രദേശിൽ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി, അന്വേഷണത്തിന് ഉത്തരവ്

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം. ഉത്തർപ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡൽഹിയിൽ നിന്ന് വരികയായിരുന്ന ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിൽ കയറുകയായിരുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് ട്രെയിൻ നിന്നത്. ട്രെയിനിന്റെ എഞ്ചിൻ തട്ടി പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകർന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നു.
Story Highlights: Train Climbs Platform At Mathura Station In Uttar Pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here