സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. ഉത്തർപ്രദേശ് അമേഠിയിൽ നിന്നുള്ള നേതാവ് ദീപക് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് കേശവ് സിംഗിന്റെ പരാതിയിലാണ് നടപടി.
ഗൗരിഗഞ്ച് പൊലീസാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് ദീപക് കേന്ദ്രമന്ത്രിയെ ‘പാകിസ്താനി’ എന്ന് വിളിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെയായിരുന്നു ബിജെപി നേതാവ് പൊലീസിൽ പരാതി നൽകിയത്. അതേസമയം ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ മൂന്നിന് ഹർജി കോടതി പരിഗണിക്കും. ഈ മാസം 17 നായിരുന്നു ലൈസൻസ് സസ്പെൻഡ് ചെയ്തത്. ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നടപടി.
Story Highlights: Case against Congress leader for referring to Smriti Irani as ‘Pakistani’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here