Advertisement

വാടക മുടങ്ങിയതിനു വീട്ടില്‍ നിന്നും പുറത്താക്കി; അമ്മയും മകളും പെരുവഴിയില്‍

September 28, 2023
Google News 2 minutes Read
Thiruvananthapuram

വാടക മുടങ്ങിയതിനു അമ്മയെയും മകളെയും വീട്ടില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ശ്രീകലയും മകളുമാണ് പെരുവഴിയിലായത്. ആരോഗ്യ പ്രശനങ്ങളുള്ള ശ്രീകല ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയത്. എന്നാല്‍ ആരോഗ്യ പ്രശ്‌നം കാരണം ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഒരു മാസത്തെ വാടക മുടങ്ങി. വാടക മുടങ്ങിയതോടെയാണ് ഉടമ അമ്മയെയും മകളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. മകളെ വയ്യാതായതോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നും കഴിച്ചിട്ടില്ലെന്ന് ശ്രീകല പറഞ്ഞു. പോകാന്‍ മറ്റു സ്ഥലങ്ങളില്ലെന്ന് ശ്രീകല ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights: Mother and daughter were evicted from their home due to non-payment of rent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here