ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണധ്രുവത്തില്‍ അല്ല; ആരോപണവുമായി ചൈനീസ് ശസ്ത്രജ്ഞര്‍

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു ചന്ദ്രയാന്‍ 3ന്റെ വിജയം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ 3. എന്നാല്‍ ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.(Chinese scientist claims India’s Chandrayaan-3 didn’t land on Moon’s south pole)
ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍ ആണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് സിയുവാന്‍ അവകാശപ്പെടുന്നു.
ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കുന്നതെന്നും സിയുവാന്‍ ചൈനീസ് മാധ്യമമായ സയന്‍സ് ടൈമിനോട് പറഞ്ഞു. ധ്രുവമേഖയില്‍ നിന്ന് 619 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലമെന്ന് സിയുവാന്‍ പറയുന്നു.
Story Highlights: Chinese scientist claims India’s Chandrayaan-3 didn’t land on Moon’s south pole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here