ലോകകപ്പ് ക്രിക്കറ്റ് 2023; മഴ, തിരുവനന്തപുരത്ത് നടക്കേണ്ട സന്നാഹ മത്സരം ഉപേക്ഷിച്ചേക്കും
തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം നടക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ.(World Cup Cricket 2023 friendly match trivandrum)
ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് കരുത്തരായ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
അതേസമയം മൂന്ന് സന്നാഹ മത്സരങ്ങളാണ് 29ന് ന ക്രമീകരിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ന്യൂസിലൻഡ്- പാകിസ്ഥാന്‍ മത്സരം, ശ്രീലങ്ക- ബംഗ്ലാദേശ് പോരാട്ടം എന്നിവയാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് പുറമെ നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങള്‍ .
ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.ഇരു ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും.
Story Highlights: World Cup Cricket 2023 friendly match trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here