Advertisement

ഏകദിന ലോകകപ്പ് 2023: സന്നാഹമത്സരങ്ങൾ ഇന്നുമുതൽ; ഇന്ത്യ നാളെ ഇറങ്ങും

September 29, 2023
Google News 2 minutes Read

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും.(Worldcup 2023 Friendly Match starts today)

തിരുവനന്തപുരത്തെ മൂടിക്കെട്ടിയ അന്തരീക്ഷം കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയും സന്നാഹ മത്സരത്തില്‍ വില്ലനാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇന്നലെ ഗുവാഹത്തിയിലെത്തിയ ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും. സന്നാഹ മത്സരങ്ങള്‍ക്ക വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കുകയും പ്രവേശനം സൗജന്യമാക്കുകയും ചെയ്തതോടെ ലോകകപ്പ് ആവേശത്തിലേക്ക് കൂടുതല്‍ കാണികള്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ.

Story Highlights: Worldcup 2023 Friendly Match starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here